കണ്ണൂരിൽ ഐഎൻടിയുസി മണ്ഡലം സെക്രട്ടറിയുടെ വീടിന് മുന്നിൽ റീത്ത് ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കരീം ചേലേരി
adimage

കണ്ണൂരിൽ ഐഎൻടിയുസി മണ്ഡലം സെക്രട്ടറിയുടെ വീടിന് മുന്നിൽ റീത്ത് ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കരീം ചേലേരി

കണ്ണൂരിൽ ഐഎൻടിയുസി മണ്ഡലം സെക്രട്ടറിയുടെ വീടിന് മുന്നിൽ റീത്ത് ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കരീം ചേലേരി adimage
2026-07-20T09:25:00 | By Rajina Sandeep

കണ്ണൂർ :ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സഹജാസിന്റെ വീടിന് മുന്നിൽ റീത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റ് വാതിൽ തുറന്നപ്പോഴാണ് വീടിന് മുന്നിൽ റീത്ത് വെച്ചിരിക്കുന്നത് സഹജാസ് കണ്ടത്. സജീവ കോൺഗ്രസ് പ്രവർത്തകനും മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാണ് സഹജാസ്.

സംഭവം വിവരമറിഞ്ഞ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി സഹജാസിന്റെ വസതിയിലെത്തി കുടുംബത്തെ സന്ദർശിച്ചു.

റീത്ത് വെച്ചത്ഹജാസിനെയും കുടുംബത്തെയും മാനസികമായി ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമാണെന്ന്അ ദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

സന്ദർശന വേളയിൽ കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ ലീഗ് സെക്രട്ടറി ബി.കെ. അഹമദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സജീവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ ഉടൻ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ ഇത്തരം ഭീഷണികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Wreath Found Outside INTUC Leader Sahajas House in Puthiyatheru, Muslim League Protests

adimage adimage

Next TV

adimage
Related Stories
നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Jul 20, 2026 10:37 PM

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജ് മരണക്കേസിൽ ഡോ. റാമിനെ കോടതി വിട്ടയച്ചു. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലായിരുന്നു വിട്ടയച്ചത്. പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

Jul 20, 2026 06:24 PM

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിന്ന് വീണ് മട്ടന്നൂർ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി അനീഖ് മരിച്ചു. പുലർച്ചെയായിരുന്നു...

Read More >>
വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 05:56 PM

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
adimage
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Jul 20, 2026 01:59 PM

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും ആയുർവേദ വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. സ്ത്രീ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയ്ക്ക്...

Read More >>
ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

Jul 20, 2026 12:46 PM

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

ഒമാൻ സലാല- ഹൈമ റോഡിലെ വാഹനാപകടത്തിൽ കണ്ണൂർ താഴെചൊവ്വ സ്വദേശിനി ഫാത്തിമത്ത് ഷാന മരിച്ചു. ഭർത്താവ് മുഹമ്മദ് ഷാനിദിന്...

Read More >>
നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 20, 2026 12:17 PM

നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുപി സ്വദേശി നിഖമിനായി തിരച്ചിൽ. അഞ്ചംഗ സംഘത്തിലെ മൂന്നുപേർ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage